താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു
ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്
Update: 2022-08-19 06:13 GMT
കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടമുണ്ടായത്.
കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പർ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.