വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം: കേസെടുക്കാത്തതില്‍ പ്രതിഷേധവുമായി സംഘടന

ഇന്‍റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാമിനെതിരെ നടപടിയില്ലെങ്കില്‍പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ കെ.ജി.എം.ഒ.എയുടെ തീരുമാനം

Update: 2022-11-24 08:20 GMT
Editor : rishad | By : Web Desk
Advertising

സുല്‍ത്താന്‍ബത്തേരി: വയനാട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയ ഇന്‍റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാമിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം.

ഡോക്ടർ അതിക്രമത്തിനിരയാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടി. എസ്.പിക്കെതിരെ നടപടിയില്ലെങ്കില്‍പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് കെ.ജി.എം.ഒ.എയുടെ തീരുമാനം.

അബോധാവസ്ഥയില്‍ വയനാട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി മരിച്ച സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയ വനിതാ ഡോക്ടറെയാണ് കോഴിക്കോട് ഇന്റലിജൻ‌സ് എസ്.പി പ്രിന്‍സ് എബ്രഹാം ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച നടന്ന സംഭവത്തിൽ തിങ്കളാഴ്ച പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്നാണ് ആക്ഷേപം.

ആശുപത്രി ജീവനക്കാർക്ക് സുരക്ഷിതമായും നിർഭയമായും ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും ഇല്ലെങ്കിൽ ഇത് ആരോഗ്യമേഖലയിൽ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News