വനിത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കാസർകോട് സർവകലാശാല വി.സി ഇൻചാർജിനെതിരെ പരാതി

കടുത്ത മാനസികസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം വനിതാ ഉദ്യോഗസ്ഥ കുഴഞ്ഞു വീണിരുന്നു

Update: 2024-04-22 08:07 GMT
Advertising

കാസർകോട്: കേരളാ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻചാർജ് കെ.സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. കടുത്ത മാനസികസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം വനിതാ ഉദ്യോഗസ്ഥ കുഴഞ്ഞു വീണതായി പറയുന്നുണ്ട്. ഈ സംഭവത്തിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്ന് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി. വിഷയത്തിൽ വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

കെ.സി ബൈജുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകുമെന്നും ജീവനക്കാർ പറഞ്ഞു.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News