നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്‍റ്

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സർക്കാർ സമീപനം തിരിച്ചറിഞ്ഞത് കൊണ്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്

Update: 2022-05-26 03:27 GMT
Advertising

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്‍റ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സർക്കാർ സമീപനം തിരിച്ചറിഞ്ഞത് കൊണ്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നത്.അതൊന്നും ഇങ്ങോട്ടേശില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തീർത്തും നിരുത്തരവാദപരമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്‍റ് സംസ്ഥാന പ്രസിഡന്‍റ്  ജബീന ഇർഷാദ് പറഞ്ഞു. 

കേസിൽ തുടരന്വേഷണം അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നല്കാനുള്ള സർക്കാർ നീക്കം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. സ്ത്രീ പീഡനക്കേസുകൾ തുടർച്ചയായി പരാജയപ്പെടുന്നത് സർക്കാറിൻ്റെ ഒത്തുകളി മൂലമാണെന്നും ഇതിനെതിരെ വ്യാപക പ്രതിഷേധമുയരണമെന്നും ജബീന ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News