പാലത്തായി: പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചാർത്തി കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്
ആഭ്യന്തര വകുപ്പിൻെറ പക്കൽനിന്നും ഗുരുതര വീഴ്ചകളുണ്ടായ കേസിൽ ഇനിയും പിഴവുകൾ ആവർത്തിക്കരുത്. കുട്ടിയുടെ മൊഴിയിൽ വെളിപ്പെടുത്തിയ രണ്ടാം പ്രതിയെക്കൂടി അന്വേഷണത്തിൽ ഉൾപെടുത്തണം.
പാലത്തായി ബാലികാപീഡനക്കേസിൽ ശക്തവും നിർണായകവുമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നിരിക്കെ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചാർത്തി കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. സ്കൂളിലെ ടൈൽസ് പരിശോധനയിൽ രക്തക്കറ പോലും കണ്ടെത്തിയത് കുറ്റകൃത്യത്തിൻെറ ഗൗരവം വെളിപ്പെടുത്തുന്നതാണ്. പൂഴ്ത്തിവെച്ച മെഡിക്കൽ റിപ്പോർട്ടും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിൻെറ പക്കൽനിന്നും ഗുരുതര വീഴ്ചകളുണ്ടായ കേസിൽ ഇനിയും പിഴവുകൾ ആവർത്തിക്കരുത്. തള്ളിക്കളയാനാവാത്ത ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നത് കുട്ടിയുടെ കുടുംബവും ജനങ്ങളും നടത്തിയ പോരാട്ടത്തിൻെറ ഫലമാണ്. കുട്ടിയുടെ മൊഴിയിൽ വെളിപ്പെടുത്തിയ രണ്ടാം പ്രതിയെക്കൂടി അന്വേഷണത്തിൽ ഉൾപെടുത്തണം. ഇരയായ പെൺകുട്ടിയെ മാനസികരോഗിയായും നുണ പറയുന്നവളായും ചിത്രീകരിച്ച് അപമാനിച്ച എെജിഎസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.