ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷം; പ്രവർത്തനം തുടങ്ങാതെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

മുഖ്യമന്ത്രിയുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Update: 2021-09-06 09:47 GMT
Advertising

തിരുവനന്തപുരം: കോവിഡും നിപയും നാടിനെ മുൾമുനയിൽ നിർത്തുമ്പോഴും രണ്ടര വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐഐവി) പ്രവർത്തനം തുടങ്ങിയില്ല.

2019 ഫെബ്രുവരിയിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ വ്യവസായ വികസന കോർപറേഷന് കീഴിലെ ലൈഫ് സയൻസ് പാർക്കിലാണ് കേന്ദ്രം സ്ഥാപിച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാർ 1000 ദിനം പൂർത്തിയാക്കുന്നതിന്റെ സമ്മാനമായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയുടെ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വൈറസ് പരിശോധന പോലും ഇവിടെ നടത്താമെന്ന് പോലും പറയപ്പെട്ടിരുന്നു. പക്ഷേ, ഒന്നും നടപ്പായില്ല. രണ്ടര വർഷം കഴിഞ്ഞിട്ടും കേന്ദ്രത്തിൽ ശാസ്ത്രജ്ഞരുടെ നിയമനം പൂർത്തിയാവുകയോ ലബോറട്ടറികളുടെ പണി പൂർത്തിയാവുകയോ ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ കോഴിക്കോട് നിപ വൈറസ് വീണ്ടും വന്നത് കണ്ടെത്താൻ പൂനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ തന്നെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അടിസ്ഥാന പരിശോധനകൾ പോലും കേന്ദ്രത്തിൽ നടത്താൻ കഴിയുന്നില്ല.

''പകർച്ചവ്യാധികൾക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയുമെന്ന''ടക്കം പറയുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനദിവസത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പലരും കുത്തിപ്പൊക്കിയിട്ടുണ്ട്.

Full View

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News