യുവതുര്‍ക്കികള്‍ക്ക് തോല്‍വി; ഞെട്ടല്‍ മാറാതെ യു.ഡി.എഫ്
യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി. ഷാഫി പറമ്പിലിന്റെ വിജയമൊഴിച്ചാല്‍ ആശ്വസിക്കാനുള്ള ഒരു വകപോലുമില്ലാത്ത നിലയിലാണ് യു.ഡി.എഫ്.
യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി. ഷാഫി പറമ്പിലിന്റെ വിജയമൊഴിച്ചാല്‍ ആശ്വസിക്കാനുള്ള ഒരു വകപോലുമില്ലാത്ത നിലയിലാണ് യു.ഡി.എഫ്. കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ഥികളില്‍ പ്രമുഖരായ വി.ടി ബല്‍റാം, കെ.എസ് ശബരീനാഥ് ലീഗ് സ്ഥാനാര്‍ഥികളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. തൃത്താലയിലെ സിറ്റിങ് എം.എല്‍ കൂടിയായ വി.ടി ബല്‍റാം അവസാന ലാപ്പിലാണ് സി.പി.എമ്മിന്റെ എം.ബി രാജേഷിന് മുന്നില്‍ തോല്‍ക്കുന്നത്.അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശബരീനാഥന് സിപിഎം സ്ഥാനാര്‍ഥിയായ സ്റ്റീഫനോടാണ് തോല്‍വി വഴങ്ങിയത്.
അഴീക്കോട് സിറ്റിങ് എം.എല്‍.എ ആയ കെ.എം ഷാജി കെ.വി സുമേഷിനോടാണ് തോല്‍വി വഴങ്ങിയത്. കഴിഞ്ഞ തവണ നികേഷ് കുമാറിനെ തോല്‍പ്പിച്ച ഷാജിയെ പിന്നീട് കോടതി അയോഗ്യനാക്കിയിരുന്നു. താനൂരിലെ ലീഗ് സ്ഥാനാര്‍ഥിയായ പി.കെ ഫിറോസിനെ തോല്പിച്ചത് ഇടത് സ്വതന്ത്രനായ വി അബ്ദുറ്ഹ്മാനാണ്.