സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു
ബുധനാഴ്ചയാണ് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് അപകടമുണ്ടായത്
Update: 2024-05-24 07:46 GMT
ചങ്ങനാശ്ശേരി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹർഹാന സഞ്ചരിച്ച സ്കൂട്ടറിൽ KSRTC ബസ് ഇടിച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. MC റോഡിൽ പള്ളത്ത് കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു ഹർഹാന