താമരശ്ശേരിയില്‍ പ്രവാസി യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ
Update: 2022-05-30 02:14 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വെച്ച് പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. വിദേശത്ത് നിന്ന് മടങ്ങി വരികയായിരുന്ന കുന്ദമംഗലം സ്വദേശി യാസിറിനെയാണ് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ.
സംഭവം കണ്ട ലോറി ഡ്രൈവറാണ് വിവരം താമരശ്ശേരി പൊലീസിൽ അറിയിച്ചത്. യാസിറിനെ പിന്നീട് അക്രമിസംഘം വിട്ടയച്ചു. ശേഷം ഇയാളെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.