'നിങ്ങളുടെ പാർട്ടിയിൽ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകൾ ഉണ്ട്'- തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആർ.എസ്.എസ് വിരോധം പറയുന്ന മാർക്സിസ്റ്റുകാർ ഇ.ചന്ദ്രശേഖരന്റെ കാര്യത്തിൽ എന്താണ് ചെയ്തതെന്നും തിരുവഞ്ചൂർ ചോദിച്ചു

Update: 2023-02-01 08:19 GMT

തിരുവഞ്ചൂർ രാധാകൃഷ്ണൻ

Advertising

തിരുവനന്തപുരം: ആലപ്പുഴയിൽ സിപിഎം നേതാവ് ആരോപണ വിധേയനായ ലഹരി കേസ് സഭയിൽ പരാമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'നിങ്ങളുടെ പാർട്ടിയിൽ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകൾ ഉണ്ട്, അത് നിങ്ങൾക്ക് നിയന്ത്രിക്കാൻ ആകുന്നില്ല' എന്നാണ് തിരുവഞ്ചൂർ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നതിലും കടത്തുന്നതിലും കേസെടുക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും എന്നാൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും തിരുവഞ്ചൂർ പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം

ഒരു ഗവർണറെ പോലും നന്നായി കൊണ്ടുപോകാൻ അറിയാത്ത സർക്കാർ ആണ് പ്രതിപക്ഷത്തെ കുറ്റം പറയുന്നതെന്നും ആർ.എസ്.എസ് വിരോധം പറയുന്ന മാർക്സിസ്റ്റുകാർ ഇ.ചന്ദ്രശേഖരന്റെ കാര്യത്തിൽ എന്താണ് ചെയ്തതെന്നും തിരുവഞ്ചൂർ ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അറുപതിനായിരം കോടി രൂപ സർക്കാർ വായ്പ എടുത്തെന്നും അത് ജനങ്ങളുടെ നികുതിയിൽ കെട്ടിവെക്കരുതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് ലഹരി വിരുദ്ധപ്രവർത്തനം മികച്ച നിലയിലായതിനാലാണ് ഇത്രയും കേസുകൾ പിടിച്ചതെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News