ചുരുളിയിലെ അശ്ലീല പ്രയോഗങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്

Update: 2021-11-19 12:26 GMT
Advertising

ഓ.ടി.ടി പ്ലാറ്റ്‌ഫോമിൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകൾ റിലീസ് ചെയ്യാൻ അനുമതി നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സിനിമ ഓ.ടി.ടി പ്ലാറ്റഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ എസ് നുസൂർ ആവശ്യപ്പെട്ടു. " പക്ഷെ ഇത്രയേറെ ആവിഷ്കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും." നുസൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്...

ചിലർ ഇതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് പറയും...

പക്ഷെ ഇത്രയേറെ ആവിഷ്കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം...

ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും..

"ബിരിയാണി" സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ...

സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല ...

വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ ?

A സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ

OTT പ്ലാറ്റ്ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്..

കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണം....

Full View


Youth Congress against obscene language in Churuli

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News