മനോജ് വധം രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണ് മനോജ് വധമെന്ന കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ആരോപണം പൊലീസ് തള്ളി.

Update: 2022-04-11 02:31 GMT
Advertising

കൊല്ലം: കൊട്ടാരക്കര കോക്കാട് യൂത്ത് ഫ്രണ്ട് ബി മണ്ഡലം പ്രസിഡന്‍റ് മനോജിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണ് മനോജ് വധമെന്ന കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ആരോപണം പൊലീസ് തള്ളി. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

കോക്കാട് സുജാ ഭവനിൽ സജി, അഭിലാഷ് ഭവനിൽ അനിലേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മനോജ് 2016ൽ സജിയെ ആക്രമിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായി സജി സുഹൃത്തായ അനിലേഷിനൊപ്പം ചേർന്ന് മനോജിനെ വെട്ടിക്കൊന്നെന്നാണ് പൊലീസ് കണ്ടെത്തൽ. വെട്ടാൻ ഉപയോഗിച്ച മഴുവും പ്രതികളിലൊരാളുടെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവശേഷം ഒളിവിൽ പോയ സജിയെ എറണാകുളത്ത് നിന്നും അനിലേഷിനെ ഇടമണ്ണിൽ നിന്നുമാണ് പിടികൂടിയത്.

ശനിയാഴ്ച രാത്രി കോക്കാട് ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കു വരുംവഴി മനോജിനെ പ്രതികൾ പിന്തുടർന്ന് വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം ഉന്നയിച്ച കെ ബി ഗണേഷ്കുമാർ എംഎൽഎയും പ്രതിരോധത്തിലായി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News