മുഈനലി തങ്ങൾക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന് യൂത്ത് ലീഗ് കത്ത് നൽകി

Update: 2021-08-07 05:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ച മുഈനലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന് യൂത്ത് ലീഗ് കത്ത് നൽകി. മുസ്‍ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് നൽകിയതെന്നാണ് സൂചന.

അതേസമയം മുഈനലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും . പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയെടുക്കുന്നത് കീഴ്‌വഴക്കങ്ങൾക്ക് എതിരാകും എന്നതും നടപടിക്ക് തടസമാകും. കുടുംബാംഗങ്ങളുമായും പാർട്ടി തലത്തിലും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News