'സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം'; സെന്റ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ട സംഭവങ്ങളിൽ യൂത്ത് ലീഗ് പൊലീസിന് പരാതി നൽകി

നിരന്തരം മതവിദ്വേഷം പരത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന 'കാസ'ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും പരാതിയിലുണ്ട്.

Update: 2024-03-01 05:57 GMT
Advertising

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ്‌ഫെറോന പള്ളിയിലെ അനിഷ്ട സംഭവങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുള്ളത്.

പരിക്കേറ്റ വൈദികന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടുക, വിദ്യാർഥികളുടെ മേൽ അന്യായമായി ചേർക്കപ്പെട്ട 307-ാം വകുപ്പ് പിൻവലിക്കുക, 307-ാം വകുപ്പ് ചുമത്തിയതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, അന്യായമായി പ്രതിചേർക്കപ്പെട്ട വിദ്യാർഥികളുടെ പേരും മേൽവിലാസവും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, നിരന്തരം മതവിദ്വേഷം പരത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന 'കാസ'ക്കെതിരെ നിയമനടപടി സ്വീകരിക്കുക, മത വിദ്വേഷം പരത്തുന്ന തരത്തിൽ നിരന്തരം പത്ര ദൃശ്യമാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുന്ന മത-രാഷ്ട്രീയ നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News