അഷ്റഫലിയെ വെട്ടി യൂത്ത് ലീഗ് ഭാരവാഹി പട്ടിക; പട്ടികയിൽ വനിതകളില്ല
യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു. അവസാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തി.
യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ ഇസ്മയില്‍ പി വയനാട്. ഭാരവാഹി ലിസ്റ്റില്‍ വനിതകളില്ല. ലിസ്റ്റില്‍ ടിപി അഷ്‌റഫലിയെ ഉള്‍പ്പെടുത്തിയില്ല. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്‌റഫലി യുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങളാണ് ഇതിനെ എതിര്‍ത്തത്. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് സൂചന.
വൈസ് പ്രസിഡന്റുമാരായി മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരും സെക്രട്ടറിമാരായി സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു.അതേസമയം, യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു. അവസാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തി. പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കിയിട്ടുണ്ട്. സീനിയര്‍ വൈസ് പ്രസിഡണ്ട് എന്ന പദവിയും പുതിയ കമ്മിറ്റിയില്‍ ഇല്ല.