ബുള്‍ ജെറ്റ് സഹോദരങ്ങളുടെ 'കരച്ചില്‍' കവര്‍ ചിത്രം; ഡിവൈഎഫ്‌ഐ മുഖമാസികയ്‌ക്കെതിരെ ഫാന്‍സ്

യുവധാരയുടെ കവര്‍ ചിത്രം ഡിവൈഎഫ്‌ഐ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്

Update: 2021-10-04 10:06 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ഇവരുടെ ആരാധകരും ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കുന്നത്.

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ രൂപമാറ്റം വരുത്തിയ വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. 'അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐയുടെ നീക്കമെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു.

'അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍' ഒക്ടോബര്‍ ലക്കം യുവധാര മാസികയില്‍ വായിക്കാം എന്ന കുറിപ്പോടെ യുവധാരയുടെ കവര്‍ ചിത്രം ഡിവൈഎഫ്‌ഐ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ നേതൃത്വം കുറച്ചുകൂടി പക്വത കാണിക്കണമെന്നാണ് ചിലരുടെ കമന്റ്. വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News