ഞെളിയൻ പറമ്പില്‍ വീണ്ടും സോണ്ട കമ്പനി; കോർപ്പറേഷൻ നീക്കത്തിനെതിരെ കൗൺസിൽ യോഗത്തിൽ വാക്കുതർക്കം
സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകരുതെന്നും എല്ലാ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു
Update: 2023-03-30 10:56 GMT
കോഴിക്കോട്: ഞെളിയൻ പറമ്പിൽ സോണ്ട കമ്പനിക്ക് കരാർ പുതുക്കി നൽകാനുള്ള അജണ്ടയെ എതിർത്ത് യു.ഡി.എഫ്. സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകരുതെന്നും എല്ലാ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബി.ജെ.പിയും കരാറിനെ എതിർത്തു.
ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണ കരാർ ഒരു മാസത്തേക്ക് നീട്ടിനൽകാനാണ് അജണ്ട വെച്ചത്. അജണ്ട വായിച്ചയുടനെ പ്രതിപക്ഷം ഇതിനെ എതിർക്കുകയായിരുന്നു. കരാർ ഒപ്പിട്ട് 4 വർഷമായി ഒരു പ്രവ്യത്തിയും ചെയ്യാത്ത കമ്പനിക്ക് 30 ദിവസം കൂടി സമയം നീട്ടികൊടുക്കുന്നത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്. കരാറിൽ പറയുന്ന നിബന്ധനകളും ഉപാധികളും കമ്പനി പാലിക്കുമെന്നതിൽ എന്ത് ഉറപ്പാണ് ഉള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. ഭരണപക്ഷം കമ്പനിയെ പിന്തുണച്ചതിന് പിന്നാലെ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.