കുവൈത്തിൽ അടിയന്തര സാഹചര്യങ്ങൾക്കായി പ്രത്യേക വകുപ്പ്​ വേണമെന്ന ആവശ്യം ശക്തമാകുന്നു

നജഫിലെ സംഘർഷാവസ്​ഥയെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ നിരവധി എം.പിമാരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്.

Update: 2018-07-16 01:48 GMT
Advertising

കുവൈത്തിൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ തലത്തിൽ പ്രത്യേക വകുപ്പ്​ രൂപവത്​കരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നജഫിലെ സംഘർഷാവസ്​ഥയെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ നിരവധി എം.പിമാരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്.

ഇറാഖിലെ സംഭവവികാസങ്ങളും ഇറാൻ ഹോർമുസ്​ കടലിടുക്ക് അടക്കാനുള്ള സാധ്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് എം.പിമാർ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക വകുപ്പ് എന്ന ആശയം മുന്നോട്ടു വെച്ചത്. ഇറാഖിൽ തെരഞ്ഞെടുപ്പിന് ശേഷം അസ്​ഥിരമായ സാഹചര്യമാണുള്ളതെന്നും ഘട്ടത്തിൽ അയൽ രാജ്യങ്ങൾ കൂടുതൽ ജാഗ്രത കൈകൊള്ളേണ്ടതുണ്ടെന്നും എംപിമാർ അഭിപ്രായപ്പെട്ടു.

ഇറാഖിലെ സംഘർഷങ്ങൾ സൂക്ഷ്മമായി വിലയിരുത്തണമെന്ന്​ പാർലമെൻറിലെ ആഭ്യന്ത-പ്രതിരോധ സമിതി മേധാവി അസ്​കർ അൽ ഇൻസി എം.പി പറഞ്ഞു. കുവൈത്തിനോട് അടുത്തുള്ള തെക്കൻ ഇറാഖിലെ സ്​ഥിതിഗതികൾ ഏത് രൂപത്തിൽ മാറിമറിയുമെന്ന് പറയാൻ പറ്റില്ലെന്ന് മുഹമ്മദ് അൽ ദലാൽ എം.പി. അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. അതിനാൽ മുൻകാലത്തേക്കാൾ ജാഗ്രത ഇക്കാര്യത്തിൽ വേണ്ടതുണ്ടെന്നും മുഹമ്മദ് അൽ ദല്ലാൽ കൂട്ടിച്ചേർത്തു. പാർലമെൻറ് അംഗങ്ങളായ റിയാദ് അൽ അദസാനി, ഉസാമ അൽ ഷാഹീൻ, നായിഫ് അൽ മുദ്റാസ്​ എന്നിവരും വിഷയം ഗൗരവമായി കാണണമെന്നു ആവശ്യപ്പെട്ടുണ്ട്.

Tags:    

Similar News