ഒരുമാസം നീണ്ട ലോകകപ്പ് ഒത്തുചേരലിനോട് വിടപറഞ്ഞ് പ്രവാസികൾ
ഭൂഗോളത്തിന്റെ സ്പന്ദനം ഒരു പന്തിലേക്കു ചുരുങ്ങിയ നാളുകളാണ് പിന്നിട്ടത്. ജോലിത്തിരക്കിന്റെ വിരസ നിമിഷങ്ങളിൽ വീണുകിട്ടിയ ഉത്സവത്തെ പ്രവാസികൾ വേണ്ടവിധം നെഞ്ചേറ്റി.
ഒരുമാസം നീണ്ട ലോകകപ്പ് മത്സരങ്ങൾ കളിയാവേശത്തിനപ്പുറം പ്രവാസികൾക്ക് ഒത്തുചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു. താമസ സ്ഥലത്ത് സൗകര്യമുള്ളവരും വലിയ സ്ക്രീനുകളിൽ ഒരുമിച്ച്
കളി കാണാനാണ് താൽപര്യം കാണിച്ചത്. ഇഷ്ട ടീമിനായി ആർപ്പുവിളിച്ചും വാദിച്ചും മതിമറന്ന രാവുകൾ ഇന്ന് മുതൽ ഓർമയാവുകയാണ്.
ഭൂഗോളത്തിന്റെ സ്പന്ദനം ഒരു പന്തിലേക്കു ചുരുങ്ങിയ നാളുകളാണ് പിന്നിട്ടത്. ജോലിത്തിരക്കിന്റെ വിരസ നിമിഷങ്ങളിൽ വീണുകിട്ടിയ ഉത്സവത്തെ പ്രവാസികൾ വേണ്ടവിധം നെഞ്ചേറ്റി. തിരക്കുകൾ മാറ്റിവെച്ച്
വൈകുന്നേരങ്ങളിൽ പലയിടങ്ങളിലായി ചെറുകൂട്ടങ്ങൾ ഒത്തുകൂടി.
ബ്രസീലിനും അർജൻറീനക്കും തന്നെയായിരുന്നു ഇവിടെയും ആരാധകരേറെ. വാട്സ് ആപ്പിൽ ഫാൻസ് ഗ്രൂപ്പുകൾ ഉദയംകൊണ്ടു. ഫേസ്ബുക്കിൽ അവലോകനവും ട്രോളുകളും നിറഞ്ഞാടി. പ്രബലരെല്ലാം നേരത്തെ തന്നെ പടം മടക്കിയെങ്കിലും ആവേശം തണുത്തില്ല.
അടുത്ത മാമാങ്കം ഖത്തറിൽ പോയി നേരിട്ട് കാണാമെന്നു നിയ്യത്തു ചെയ്താണ് പ്രവാസികൂട്ടങ്ങൾ ലോകകപ്പിന് സലാം പറഞ്ഞത്.