വാട്സാപ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

വാട്സാപ് വഴി സന്ദേശങ്ങളയച്ച് കെണിയിൽപെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോർത്തിയതായി നിരവധി പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്

Update: 2018-10-13 02:51 GMT
Advertising

വാട്സാപ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി പറഞ്ഞു.

വാട്സാപ് വഴി സന്ദേശങ്ങളയച്ച് കെണിയിൽപെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോർത്തിയതായി നിരവധി പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഇങ്ങനെ നിരവധി പേർക്ക് തങ്ങളുടെ വാട്സാപ് അക്കൗണ്ടിൽ നിയന്ത്രണം നഷ്ടപ്പെട്ടതായി കുറ്റാന്വേഷണ വകുപ്പുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് ആൻഡ് സൈബർ ക്രൈം കോംപാറ്റിങ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ടു നൽകിയിരുന്നു. കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതലും വാട്ട്സാപ് വഴിയാണ്. ആകെ സൈബർ കുറ്റകൃത്യങ്ങളുടെ തോതിൽ 170 ശതമാനത്തിന്‍റെ വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Full View

വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നും സംശയകരമായ വെബ്സൈറ്റുകൾ തുറക്കരുതെന്നും അധികൃതർ നിർദേശിച്ചു. ബാങ്ക് അക്കൗണ്ട് നമ്പറും പിൻ നമ്പറും ഹാക്കിങ്ങിലൂടെ സ്വന്തമാക്കാൻ തട്ടിപ്പുകാർക്ക് കഴിയുന്നുണ്ട്. ഇടക്കിടക്ക് പാസ്‌വേഡ് മാറ്റുന്നതും നല്ലതാണ്. തട്ടിപ്പിൽ കുടുങ്ങുകയോ ആരെങ്കിലും ബ്ലാക്ക്മെയിൽ ചെയ്യുകയോ ചെയ്യുകയാണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ 25660142 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണമെന്നും സെക്യൂരിറ്റി ഇൻഫർമേഷൻ വിഭാഗം നിർദേശിച്ചു.

Tags:    

Similar News