കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത

ചൊവാഴ്ച വൈകീട്ട് ചേർന്ന അടിയന്തിര കാബിനറ്റ് യോഗമാണ് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

Update: 2018-11-14 02:07 GMT
Advertising

കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത. ബുധനാഴ്ച പുലർച്ചെ മുതൽ കാറ്റോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ചൊവാഴ്ച വൈകീട്ട് ചേർന്ന അടിയന്തിര കാബിനറ്റ് യോഗമാണ് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൊവാഴ്ച പ്രത്യേക യോഗം ചേർന്നു. കാര്യങ്ങൾ അവലോകനം ചെയ്തു.

കൺട്രോൾ-ഗതാഗത കാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിന്റെ അധ്യക്ഷതയിരുന്നു യോഗം മഴ ശക്തമായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് അദ്ദേഹം മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികളുമായി ചർച്ച ചെയ്തു. എല്ലാ ഗവർണറേറ്റുകളിലെയും കൺട്രോൾ റൂമുകൾക്ക് ജനങ്ങളുടെ പരാതികൾ കൃത്യമായി സ്വീകരിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുതാര്യമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് എല്ലാ സർക്കാർ സംവിധാനങ്ങളും. അതിനിടെ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും ഇടിയോടെയുള്ള മഴക്കും ശക്തമായ കാത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ ഈസാ റമദാൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നു അദ്ദേഹം നിർദേശിച്ചു.

Tags:    

Similar News