കുവെെത്ത് മഴക്കെടുതി; നഷ്ടപരിഹാരത്തിനായുള്ള നടപടികള്‍ക്ക് തുടക്കമായി

സൂക്ഷ്മ പരിശോധനക്ക് ശേഷമുള്ള അപേക്ഷകൾ മാത്രമാണ് പരിഗണണിക്കുന്നത്

Update: 2018-11-26 20:18 GMT
Advertising

കുവൈത്തിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരിൽനിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഞായറാഴ്ച മുതൽ വിദേശികൾ ഉൾപ്പെടെ 665 പേരാണ് അപേക്ഷയുമായി നഷ്ടപരിഹാര അതോറിറ്റിയിൽ എത്തിയത്. ഞായറാഴ്ച മാത്രം 415 പേർ അപേക്ഷയുമായി എത്തിയതായി സാമൂഹികക്ഷേമ-തൊഴിൽകാര്യ മന്ത്രിയും നഷ്ടപരിഹാര സെൽ മേധാവിയുമായ ഹിന്ദ് സബീഹ് പറഞ്ഞു.

സൂക്ഷ്മ പരിശോധനകളിൽ 63 പേരുടെ അപേക്ഷകൾ മാത്രമാണ് പരിഗണണിച്ചത്. 56 കുവൈത്തികൾ, രണ്ട് ഇന്ത്യക്കാർ, ഒരു സൗദി പൗരൻ, ഒരു ഫിലിപ്പീനുകാരൻ, രണ്ട് ബിദൂനികൾ എന്നിവരുടെ അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ 16 അപേക്ഷകൾ വീട്ടുപകരണങ്ങൾ നശിച്ചതിന് നഷ്ടപരിഹാരം ചോദിച്ചുള്ളതാണ്. വാഹനങ്ങൾ കേടുവന്നതിന് 44 അപേക്ഷകളും, കെട്ടിടങ്ങൾക്ക് നാശം പറ്റിയതിന് 12 അപേക്ഷകളും ലഭിച്ചു.

തിങ്കളാഴ്ച കേന്ദ്രത്തിലെത്തിയ 250 പേരിൽനിന്ന് 77 പേരുടെ അപേക്ഷകളും സ്വീകരിച്ചു. രണ്ടാം ദിവസം കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം തേടി 23 അപേക്ഷകളും, വാഹനങ്ങൾക്കുള്ളതിന് 48 അപേക്ഷകളും ലഭിച്ചു. സ്വീകരിച്ച അപേക്ഷകളിൽ വൈകാതെ നടപടി ഉണ്ടാകുമെന്നു പറഞ്ഞ മന്ത്രി എത്ര തുക നഷ്പരിഹാരം നൽകണമെന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Full View
Tags:    

Similar News