ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ കുവെെത്ത് നാടുകടത്തി

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിട്ടുണ്ട്

Update: 2019-01-09 19:42 GMT
Advertising

കുവൈത്തിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി. വായ്പയെടുത്തും മറ്റും നാല് ലക്ഷം രൂപ വരെ ഏജൻസി കമീഷൻ നൽകി വിസയെടുത്ത് വന്നവരാണ് വെറും കൈയോടെ മടങ്ങിയത്. തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടുകടത്തിയത്.

മനുഷ്യക്കടത്തു സംഘങ്ങളുടെ കെണിയിൽ കുടുങ്ങി കുവൈത്തിലെ ജയിലിൽ കഴിഞ്ഞിരുന്നവരാണ് നാടുകടത്തപ്പെട്ടത്. സാമൂഹ്യപ്രവർത്തകർ ഇടപെടാണ്‌ ഇവരുടെ തിരിച്ചു പോക്കിനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഡിസംബർ 27ന് ആഭ്യന്തര വകുപ്പ് നടത്തിയ റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ നാനൂറോളം പേർ പിടിയിലായിരുന്നു. വൈകുന്നേരം ആളുകൾ ജോലി കഴിഞ്ഞ് താമസയിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൻ സന്നാഹത്തോടെ അബ്ബാസിയയിൽ പൊലീസ് റെയ്ഡിനെത്തിയത്. അന്ന് പിടിയിലായവർ ഇപ്പോഴും ജയിലിൽ തന്നെയാണ്.

പണം വാങ്ങി വിസ നൽകിയ ഏജന്റുമാരോ സ്പോൺസർമാരോ ഇവരുടെ സഹായത്തിനെത്തുന്നില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. 2000ത്തോളം വിദേശികളാണ് വ്യാജകമ്പനികളുടെ വിസയിൽ അനധികൃതമായി കുവൈത്തിലെത്തിയത്. ഇതിൽ കുറച്ചു പേർ മാത്രമാണ് പിടിയിലായത്. ബാക്കിയുള്ളവരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്കൊരുങ്ങുകയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മിന്നൽ പരിശോധനക്കാണ് അണിയറയിൽ ഒരുക്കം നടക്കുന്നത്.

Tags:    

Similar News