ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ അന്തരിച്ചു

രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Update: 2021-01-20 09:39 GMT
Advertising

ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ (മോഹന ചന്ദ്രൻ- 64) നാട്ടിൽ അന്തരിച്ചു. രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോട്ടയം വടയാർ സ്വദേശിയായ മോഹനചന്ദ്രൻ 1985 ൽ ജിദ്ദയിൽ 'സൗദി ഗസറ്റി’ൽ റിപ്പോർട്ടറായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. നേരത്തേ നാട്ടിൽ സർക്കാർ സർവീസിൽ സേവനം അനുഷ്ഠിച്ചിരുന്നു. എട്ട് വർഷത്തോളം സൗദി ഗസറ്റിൽ ജോലി ചെയ്ത ശേഷം ഷാർജയിലെത്തി. 15 വർഷം 'ഗൾഫ് ടുഡേ'യുടെ സീനിയർ റിപ്പോർട്ടറായിരുന്നു. ‘ദൈവങ്ങൾ ഉറങ്ങിയ സന്ധ്യ’ എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ: സ്വർണലത. മക്കൾ: വീണാ വിനോദ് (ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബൈ), കാവ്യാ മോഹൻ (ഷാർജ). മരുമകൻ: വിനോദ് (യു എ ഇ എക്സ്ചേഞ്ച്), രഞ്ജിത് (ഷാർജ).

Tags:    

Similar News