പണം മാറ്റിയെടുക്കാന്‍ ബാങ്ക് കൌണ്ടറുകളും പ്റവര്‍ത്തനസമയവും വര്‍ദ്ധിപ്പിക്കുന്നു

Update: 2016-11-09 07:01 GMT
പണം മാറ്റിയെടുക്കാന്‍ ബാങ്ക് കൌണ്ടറുകളും പ്റവര്‍ത്തനസമയവും വര്‍ദ്ധിപ്പിക്കുന്നു
Advertising

അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങളെ സഹായിക്കാനായി ബാങ്കുകള്‍ അധിക കൌണ്ടറുകള്‍ തുറക്കുകയും പ്റവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ന്യൂഡല്‍ഹി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങളെ സഹായിക്കാനായി വ്യാഴാഴ്ച ബാങ്കുകള്‍ അധിക കൌണ്ടറുകള്‍ തുറക്കുകയും പ്റവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 'ബാങ്ക് കൌണ്ടറുകളിലെ അപ്റതീക്ഷിതമായ പരിഭ്റാന്തിയിലും തിരക്കിലും ഉണ്ടാവുന്ന പ്റതിസന്ധികള്‍ തരണം ചെയ്യാനാണ് ആര്‍ബിഐയും ഗവണ്‍മെന്‍റും കൂടി മുംബൈയിലും ദേശീയ തലസ്ഥാനത്തും കണ്‍ട്റോള്‍ റൂം സ്ഥാപിക്കുന്നത്.''
എന്ന് സാമ്പത്തിക വകുപ്പ് സെക്റട്ടറി ശക്തികന്ത പറഞ്ഞു. ചെറിയ കറന്‍സികള്‍ ശേഖരിക്കാനായി ബാങ്കുകള്‍ നാളെയും അവധിയായിരിക്കും. ജനങ്ങള്‍ അവരുടെ കയ്യിലെ 500,1000 രൂപകള്‍ നവമ്പര്‍ 10ന് മുന്പ് ഹാജരാക്കേണ്ടതാണ്. അസാധുവായ നോട്ടുകള്‍ അവരവരുടെ എക്കൌണ്ടുകളില്‍ ഡിയംബര്‍ 30 വരെ നിക്ഷേപിക്കാവുന്നതും ചെറിയ നോട്ടുകള്‍ക്കായി ബാങ്കുകളിലെ പ്റത്യക കൌണ്ടറുകളെയോ പോസ്റ്റ് ഓഫീസുകളേയോ ദിവസം 4000 രൂപ എന്ന പരിധിയോടെ നവമ്പര്‍ 24 വരെ ആശ്റയിക്കാവുന്നതുമാണ്.

അസാധാരണ ഇടപാടുകള്‍ അപ്പോള്‍ തന്നെ നികുതി വകുപ്പിനേയോ സാമ്പത്തിക ഇന്‍റലിജന്‍സ് യൂണിറ്റിനേയോ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
2000രൂപയുടേയും 500 രൂപയുടേയും അതീവ സുരക്ഷാ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ പുന:ക്റമീകരിക്കുന്നതാണ് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നവമ്പര്‍ 10 മുതല്‍ പുതിയ നോട്ടുകള്‍ ബാങ്ക് വഴി വിതരണം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്‍റിന്‍റെ ഈ തീരുമാനം കള്ളപ്പണം തടയാനും സാമ്പത്തികഭീകരത തടയാനുമാണെന്നും അദ്ദേഹം അറിയിച്ചു.


2011 മുതല്‍ 2016 വരെ എല്ലാതരം നോട്ടുകളുടേയും ചംക്റമണം 40 ശതമാനം കൂടിയിട്ടും 500 രൂപ 76 ശതമാനവും 1000 രൂപ 109 ശതമാനവും കുറവാണ്. പണം പിന്‍വലിക്കുന്നതില്‍ ഗവണ്‍മെന്‍റ് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എടിഎമ്മില്‍ നിന്നും 2000 രൂപയും ബാങ്ക് എക്കൌണ്ടില്‍ നിന്നും 10000 രൂപയും ആഴ്ചയില്‍ ഒരിക്കല്‍ 20000 രൂപയും പിന്‍വലിക്കാവുന്നതാണ്. പട്ടേല്‍ പറയുന്നത് സാമ്പത്തികമേഖലയെ ഇത് കാര്യമായി ബാധിക്കുകയില്ല എന്നാണ്.

Tags:    

Similar News