18 വര്‍ഷമായി പീലിബായിയുടെ ഭക്ഷണം കട്ടന്‍ചായ മാത്രം
ഇപ്പോള്‍ ബ്ലാക്ക് ടീ വുമണ്‍ എന്നാണ് പീലി ബായി നാട്ടില്‍ അറിയപ്പെടുന്നത് തന്നെ.
ചായകുടി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരു വാദമുണ്ട്... എന്നാല്‍ കഴിഞ്ഞ 18 വര്‍ഷമായി ചായ മാത്രം കുടിച്ച് ജീവിക്കുന്ന ഒരു സ്ത്രീ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു..
ഛത്തീസ്ഘട്ടിലെ പീലി ബായ് എന്ന 48 കാരിയാണ് ദിവസം രണ്ടോ മൂന്നോ ഗ്ലാസ് കട്ടന്‍ ചായ മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തുന്നത്. പലതരത്തില്‍ വിദഗ്ധ സംഘം പരിശോധിച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ അവര്‍ വിസമ്മതിക്കുകയാണുണ്ടായത്. പ്രദേശത്തെ മന്ത്രവാദിയുടെ ചികിത്സയും വീട്ടുകാര്‍ തേടിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല.
1995 ലായിരുന്നു പീലി ബായിയുടെ വിവാഹം.. പക്ഷേ ഒരുദിവസം മാത്രമേ ആ ബന്ധത്തിന് ആയുസ്സുണ്ടായുള്ളൂ.. വളരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് പീലിബായിക്ക്.. 45 കിലോയാണ് അവരുടെ ശരീര ഭാരം.
ഭക്ഷണമൊന്നും കഴിക്കാതെയുള്ള അവരുടെ അതിജീവനത്തില്‍ അത്ഭുതപ്പെട്ടിരിക്കായാണ് ഡോക്ടര്‍മാര്‍. ചില മരുന്നുകള്‍ അവര്‍ക്കായി ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ ബ്ലാക്ക് ടീ വുമണ്‍ എന്നാണ് പീലി ബായി നാട്ടില്‍ അറിയപ്പെടുന്നത് തന്നെ.