ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്നു മുതല്‍
Update: 2017-03-27 03:46 GMT
സംഘടന വിപുലീകരണം, ശാഖാ പ്രവര്‍ത്തനം, ദേശീയ രാഷ്ട്രീയസാമൂഹ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും.
മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍ തുടങ്ങും. ഉദ്ഘാടന സമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തേക്കും. സംഘടന വിപുലീകരണം, ശാഖാ പ്രവര്‍ത്തനം, ദേശീയ രാഷ്ട്രീയസാമൂഹ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. മുത്തലാഖ്, ഏക സിവില്‍ കോഡ് എന്നീ വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ല, പക്ഷേ പുതിയ വിവാദങ്ങളുടെ പശ്ചതാലത്തില്‍ ഇവ സംബന്ധിച്ച് ചര്‍ച്ച നടന്നേക്കുമെന്നാണ് സുചന. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായ സാഹചര്യത്തില്‍ യോഗം ഏറെ നിര്‍ണായകമാണ്.