എഞ്ചിനിയറിംഗ് പ്രവേശത്തിനും നീറ്റ് മാതൃകയില്‍ പൊതുപരീക്ഷ വരുന്നു

Update: 2017-04-02 04:12 GMT
Editor : admin
എഞ്ചിനിയറിംഗ് പ്രവേശത്തിനും നീറ്റ് മാതൃകയില്‍ പൊതുപരീക്ഷ വരുന്നു
Advertising

നിലവില്‍ ഐഐടി പോലുള്ള കേന്ദ്ര സഹായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയിന്റ് എന്‍ട്രസ് എക്സാം എല്ലാ എഞ്ചിനിയറിംഗ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എഐസിടി ആലോചിക്കുന്നത്.

നീറ്റ് മാതൃകയില്‍ രാജ്യത്തെ എഞ്ചിനിയറിംഗ് പ്രവേശനത്തിനും പൊതുപരീക്ഷ ഏര്‍പ്പെടുത്താന്‍ ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്റെ ആലോചന. നിലവില്‍ ഐഐടി പോലുള്ള കേന്ദ്ര സഹായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയിന്റ് എന്‍ട്രസ് എക്സാം എല്ലാ എഞ്ചിനിയറിംഗ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എഐസിടി ആലോചിക്കുന്നത്.

രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശ പരീക്ഷയായ നീറ്റിന് സുപ്രിം കോടതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിലാണ് എഞ്ചിനിയറിംഗ് കോഴ്സുകള്‍ക്കും പൊതു പ്രവേശ പരീക്ഷ മാനദണ്ഡമാക്കാന്‍ ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ ആലോചിക്കുന്നത്. കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐഐടി, എന്‍ഐടി, ട്രിപ്പിള്‍ ഐടി സ്ഥാപനങ്ങളിലേക്ക് പ്രവേശം നല്‍കുന്നത് എഐസിടിഇ നടത്തുന്ന ജോയിന്റ് എന്‍ട്രസ് എക്സാം വഴിയാണ്. ഇത് മുഴുവന്‍ എഞ്ചിനിയറിംഗ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന.

നിലവില്‍ എഞ്ചിനിയറിംഗ് പ്രവേശത്തിന് രണ്ടും മൂന്നും പ്രവേശ പരീക്ഷ എഴുതേണ്ട സാഹചര്യമാണ് പല സംസ്ഥാനങ്ങളിലുമുള്ളത്. സ്വകാര്യ, സര്‍ക്കാര്‍ കോളജുകളിലേക്കെല്ലാം ഒറ്റപ്പരീക്ഷയാകുന്നതോടെ പ്രവേശ നടപടികള്‍ സുതാര്യമാകുന്നതോടൊപ്പം, വിദ്യാര്‍ത്ഥികളുടെ ആശയക്കുഴപ്പവും ഇല്ലാതാക്കാമെന്ന എഐസിടിഇ വിലയിരുത്തുന്നു. ജോയിന്റ് എന്‍ട്രസ് എക്സാം രാജ്യവ്യാപകമായി നടപ്പാക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ അനില്‍ ദത്താത്രയ ദേശീയ പത്രത്തോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News