രാഹുല്‍ മാപ്പ് പറയണമെന്ന് സുപ്രീംകോടതി
രാഹുല്‍ മാപ്പ് പറയുകയോ വിചാരണ നേരിടുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും...
ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി. മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നടപടികള്‍ നേരിടേണ്ടതായിവരുമെന്നും കോടതി പറഞ്ഞു. കേസ് 27ന് ശേഷം വീണ്ടും പരിഗണിക്കും.അതേസമയം രാഹുല്‍ മാപ്പ് പറയില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു.
2014 മാര്‍ച്ച് ആറിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലെ താനയില്‍ നടന്ന ഒരു റാലിയിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ പ്രസംഗിച്ചത്.ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ വധിച്ചത്.ഇന്ന് അവരുടെ ആള്‍ക്കാരായ ബിജെപി തന്നെ ഗാന്ധിജിയെക്കുറിച്ച് വാചാലരാകുന്നു.സര്‍ദാര്‍ പട്ടേലിനേയും ഗാന്ധിജിയേയും എതിര്‍ത്തവരാണ് അവരെന്നുമായിരുന്നു രാഹുല്‍ നടത്തിയ പ്രസംഗം.
ഇതേ തുടര്‍ന്ന് ഭിവന്തിയിലെ ആര്‍എസ്എസ് സെക്രട്ടറി രാജേഷ് കുന്ദയെയാണ്ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.മഹാരാഷ്ട്ര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു.രാഹുലിന്റെ അപേക്ഷയിലാണ് സുപ്രീംകോടതിയുടെ കോടതിയുടെ പരാമര്‍ശം.ആരോപണത്തില്‍ രാഹുല്‍ മാപ്പു പറയുകയോ വിചാരണ നടപടികള്‍ നേരിടുകയോ വേണം.ആരെയും താഴ്ച്ചിക്കെട്ടുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാസം 27വരെ രാഹുലിന് കോടതി സമയം അനുവദിച്ചിട്ടുമുണ്ട്.