അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ എവിടെയാണെന്ന് കോടതി

Update: 2017-06-09 11:36 GMT
Editor : admin | admin : admin
അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ എവിടെയാണെന്ന് കോടതി
Advertising

20 എംഎല്‍എമാര്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു...

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി നിര്‍ണായക ഘട്ടത്തിലേക്ക്. അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ എവിടെയാണെന്ന് ഉടന്‍ അറിയിക്കാന്‍ പോലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എഐഡിഎംകെ നേതൃത്വം രഹസ്യമായി റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ചിലര്‍ പ്രതിഷേധസൂചകമായി നിരാഹാരമാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 20 എംഎല്‍എമാര്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ പിശകുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ എംഎല്‍എ ഹോസ്റ്റലില്‍ ഉണ്ടെന്നാണ് ഇന്നലെ അഡി.പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഇതിനിടെ എഐഎഡിഎംകെയില്‍ ശശികല പക്ഷവും പനീര്‍ ശെല്‍വം പക്ഷവും ശക്തി തെളിയാക്കാനുള്ള പോര് തുടരുന്നു.

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസീഡിയം പ്രസിഡണ്ട് ഇ മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പ്രസീഡിയം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും മധുസൂദനനെ ശശികല പുറത്താക്കി. എ ശെങ്കോട്ടയ്യന്‍ ആണ് പുതിയ പ്രസീഡിയം പ്രസിഡണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News