സ്വയംനിര്‍ണയാവകാശം ലഭിക്കും വരെ കശ്മീരികള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പാക് ഹൈക്കമ്മീഷണര്‍
ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ പാകിസ്താന്‍ സ്വാതന്ത്യദിനാഘോഷവേളയിലാണ് ഹൈക്കമ്മീഷണറുടെ പ്രസ്താവന
കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച് പാകിസ്താന്‍. കശ്മീരിന്റെ സ്വയംനിര്‍ണയാവകാശം ലഭിക്കും വരെ കശ്മീരികള്‍ക്ക് നല്‍കുന്ന പിന്തുണ തുടരുമെന്ന് പാക് ഹൈക്കമ്മീഷണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ പാകിസ്താന്‍ സ്വാതന്ത്യദിനാഘോഷവേളയിലാണ് ഹൈക്കമ്മീഷണറുടെ പ്രസ്താവന. കശ്മീരില്‍ പൈശാചിക ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പാക് പ്രസിഡണ്ട് മമ്നൂന്‍ ഹുസൈന്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങളെ രാഷ്ട്രീയമായി അടിച്ചമര്‍ത്താനാകില്ലെന്നും കശ്മീരിലെ ജനങ്ങളുടെ ന്യായമായ സമരത്തെ ആരും വിലകുറച്ച് കാണരുതെന്നുമായിരുന്നു സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവന. കശ്മീരിന് സ്വയം നിര്‍ണയാവകാശം ലഭിക്കും വരെ രാഷ്ട്രീയവും നയതന്ത്രവും ധാര്‍മികവുമായ പിന്തുണ തുടരുമെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്ത് പറഞ്ഞു.
ഈ സ്വാതന്ത്ര്യദിനം കശ്മീരികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും കശ്മീരിന്റെ കാര്യത്തില്‍ യുഎന്‍ പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയാണെന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു. കശ്മീര്‍ ജനത പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതായി പാക്കിസ്താന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആരോപിച്ചു. കശ്മീരിലെ പൈശാചിക ശക്തികള്‍ക്കെതിരായി യോജിച്ച പോരാട്ടം തുടരുമെന്നും പാക് പ്രസിഡന്റ് പറഞ്ഞു.