രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചു
മനസ് കൊണ്ട് ബുദ്ധമതം സ്വീകരിച്ച വ്യക്തിയായിരുന്നു രോഹിത്. ഒരു ദലിതനായതുകൊണ്ടു മാത്രമാണ് രോഹിതിന് സ്വന്തം ജീവന്‍ വെടിയേണ്ടി ....
രോഹിത് വെമുലയുടെ മാതാവും സഹോദരന്‍ രാജാ വെമുലയും ബുദ്ധമതം സ്വീകരിച്ചു. ഡോ ബി ആര്‍ അംബേദ്ക്കറുടെ പൌത്രന്‍ പ്രകാശ് അംബേദ്ക്കറുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ നടന്ന ചടങ്ങിലാണ് രോഹിതിന്‍റെ മാതാവ് രാധികയും സഹോദരനും ബുദ്ധമതം സ്വീകരിച്ചത്.
ബുദ്ധമതം സ്വീകരിക്കാന്‍ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് നടക്കാതെ പോകുകയായിരുന്നുവെന്ന് രാജ വെമുല പറഞ്ഞു. മനസ് കൊണ്ട് ബുദ്ധമതം സ്വീകരിച്ച വ്യക്തിയായിരുന്നു രോഹിത്. ഒരു ദലിതനായതുകൊണ്ടു മാത്രമാണ് രോഹിതിന് സ്വന്തം ജീവന്‍ വെടിയേണ്ടി വന്നത്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയോട് തങ്ങള്‍ക്ക് എതിര്‍പ്പാണെന്നും ബുദ്ധമതം സ്വീകരിക്കുക വഴി രോഹിതിനോട് നീതി പുലര്‍ത്തണമെന്നാണ് മാതാവ് രാധികയുടെയും അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിയായ രോഹിതിന്‍റെ ആത്മഹത്യ ഉയര്‍ത്തിയ പ്രക്ഷോഭ കൊടുങ്കാറ്റ് ഇനിയും കെട്ടടങ്ങിയിട്ടില്ല.