മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്ക്കും പ്രവേശനം നല്കിക്കൊണ്ട് ബോംബൈ ഹൈക്കോടതി വിധി
ആരാധനാലയങ്ങളെ ലിംഗവിവേചനം അംഗീകരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചിരുന്നു
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്ക്കും പ്രവേശനം നല്കിക്കൊണ്ട് ബോംബൈ ഹൈക്കോടതി വിധി.മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര് ക്ഷേത്രത്തിലേക്ക് പ്രവേശനം നല്കണമെന്നുള്ള ഹരജിയിലാണ് കോടതി വിധി. സ്തീകളുടെ ആവശ്യത്തെ തടയാന്‍ കഴിയില്ലെന്നും പുരുഷനൊപ്പം തന്നെ സ്ത്രീക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളെ ലിംഗവിവേചനം അംഗീകരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചിരുന്നു. ശനി ശിംഗനാപൂർ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യമുന്നയിച്ച് ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ അധ്യക്ഷ തൃപ്തി ദേശായിയായിരുന്നു ഹരജി സമര്‍പ്പിച്ചത്.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും നാളെ ശനിശിംഗനാപൂര്‍ ക്ഷേത്രത്തിലെത്തുമെന്നും തൃപ്തി ദേശായി പ്രതികരിച്ചു.