നീറ്റില്‍ ആശങ്ക: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

Update: 2017-07-01 09:13 GMT
Editor : admin
നീറ്റില്‍ ആശങ്ക: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു
Advertising

നീറ്റ് നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിലുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം വിളിച്ചു ചേര്‍ത്ത ആരോഗ്യ മന്ത്രിമാരുടെ യോഗവും സര്‍വകക്ഷി യോഗവും തീരുമാനമാകാതെ പിരിഞ്ഞു.

മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശനപ്പരീക്ഷയായ നീറ്റ് നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിലുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം വിളിച്ചു ചേര്‍ത്ത ആരോഗ്യ മന്ത്രിമാരുടെ യോഗവും സര്‍വകക്ഷി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ ഏത് തരത്തിലുള്ള ഭാവി നടപടികളാണ് എടുക്കേണ്ടതെന്ന് തീരുമാനിക്കാനായിരുന്നു യോഗം. പ്രദേശിക ഭാഷകളില്‍ പരീക്ഷ നടത്തണമെന്നുള്ള ആവശ്യവും സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലും ഏത് തരത്തിലുള്ള നടപടികളുമായാണ് മുന്നോട്ട് പോകേണ്ടത് എന്നത് സംബന്ധിച്ചുള്ള ധാരണയിലെത്താന്‍ സാധിച്ചില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ഈ തീരുമാനം സുപ്രീംകോടതിയെ അറിയിക്കുമെന്നു ആരോഗ്യമന്ത്രി ജെപി നദ്ദ യോഗശേഷം പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News