നോട്ട് നിരോധം ബജറ്റിനെ ബാധിക്കും; ക്ഷേമ ബജറ്റിന് സാധ്യത

Update: 2017-08-18 09:31 GMT
Editor : Trainee
നോട്ട് നിരോധം ബജറ്റിനെ ബാധിക്കും; ക്ഷേമ ബജറ്റിന് സാധ്യത
Advertising

ധനക്കമ്മി വെല്ലുവിളി

നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യത്തെ പൊതു ബജറ്റാണ് വരാനിരിക്കുന്നത്. തീരുമാനത്തിനെതിരായ ജനരോഷം ശമിപ്പിക്കാന്‍ പോവുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വന്‍ ക്ഷേമ ബജറ്റിന് പറ്റിയ സാമ്പത്തിക സ്ഥിതി അല്ല രാജ്യത്തുള്ളതെന്ന് വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു.

3.5 ശതമാനമാണ് നിലവില്‍ രാജ്യത്തിന്‍റെ ധനക്കമ്മി, അടുത്ത സാമ്പത്തിക വര്‍ഷം 3 ആക്കി കുറക്കുമെന്നായിരുന്നു സര്‍ക്കാരിന്‌റെ വാഗ്ദാനം, എന്നാല്‍ നോട്ട് അസാധുവാക്കലോടെ ഈ കണക്കു കൂട്ടലുകള്‍ കൂടിയാണ് തെറ്റിയത്. 5 സംസ്ഥാനങ്ങളില്‍‌ തെരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യം കൂടിയുള്ളതിനാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ബജറ്റ് ജനപ്രയിമായിരിക്കേണ്ടതുണ്ട്. പക്ഷേ നോട്ട് നിരോധം തീര്‍ത്ത കടുത്ത സാമ്പത്തിക അസ്ഥിരത ക്ഷേമ പദ്ധതികള്‍ക്ക് വിലങ്ങു തടിയാണ്, എങ്കിലും ആദായ നികുതി സ്ലാബ് പരിധി ഉയര്‍ത്താനുള്ള സാധ്യത സജീവമാണ്. നോട്ട് ക്ഷാമം കാരണം അസംഘടിത തൊഴില്‍ മേഖലയില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍ കൂട്ടി കണ്ട് കൊണ്ടായിരിക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

Full View

Writer - Trainee

contributor

Editor - Trainee

contributor

Similar News