ഇടവേളയ്ക്ക് ശേഷം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Update: 2017-08-25 18:28 GMT
ഇടവേളയ്ക്ക് ശേഷം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
Advertising

24 മണിക്കൂറിനിടെ മൂന്ന് തവണയാണ് പൂഞ്ചിലെ വിവിധ മേഖലകളിലായി പാകിസ്താന്‍ ആക്രമണം നടത്തിയത്.

അതിര്‍ത്തി മേഖലയിലെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഒരിടവേളക്ക് ശേഷം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് പൂഞ്ചിലെ വിവിധ മേഖലകളിലായി പാകിസ്താന്‍ ശക്തമായ ആക്രമണം നടത്തിയത്. ആക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പൂഞ്ചിലെ ബിജി, ദിഗ്വാര്‍ മേഖലകളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഷെല്ലാക്രമണമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൂഞ്ച്, ബിജി മേഖലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഏജന്‍സി, ഇന്‍റലിജന്‍സ് ബ്യൂറോ തലവന്‍മാര്‍, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - മോഹന്‍കുമാര്‍ വള്ളിക്കോട്

Writer

Editor - മോഹന്‍കുമാര്‍ വള്ളിക്കോട്

Writer

Sithara - മോഹന്‍കുമാര്‍ വള്ളിക്കോട്

Writer

Similar News