കോണ്‍ഗ്രസിലെ പരസ്യ പ്രസ്താവന വിലക്കി ഹൈക്കമാന്‍ഡ്

Update: 2017-08-27 20:22 GMT
Editor : Sithara
കോണ്‍ഗ്രസിലെ പരസ്യ പ്രസ്താവന വിലക്കി ഹൈക്കമാന്‍ഡ്
Advertising

നേതാക്കളുടെ പരസ്യപ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലെ പരസ്യ വിഴുപ്പലക്കല്‍ നിര്‍ത്താന്‍ ഹൈകമാന്‍ഡിന്‍റെ ഇടപെടല്‍. പരസ്യ പ്രസ്താവന നിര്‍ത്തണമെന്നും പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആവശ്യപ്പെട്ടു. പാര്‍ട്ടി ഐക്യത്തിന് മുന്‍ഗണന നല്‍കണമെന്ന് വി എം സുധീനും കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് എ കെ ആന്‍റണിയും പ്രതികരിച്ചു.

നേതാക്കള്‍ തമ്മിലെ തര്‍ക്കം വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും തെരുവ് യുദ്ധത്തിലേക്കും പോയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍. പരസ്യപ്രസ്താവന എല്ലാവരും നിര്‍ത്തണമെന്ന് മുകുള്‍ വാസ്നിക് ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.

എ കെ ആന്‍റണിയും വി എം സുധീരനും രമേശ് ചെന്നിത്തലയും വാക്പോരിനെതിരെ രംഗത്തെത്തി. ഹൈകമാന്‍ഡ് ഇടപെടല്‍ വന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ പിന്തിരിയുമെന്നാണ് ലഭിക്കുന്ന സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News