ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് എന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ഗാന്ധി

Update: 2017-11-08 11:38 GMT
Editor : Subin
ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് എന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ഗാന്ധി
Advertising

ഒരു സംഘടനയെന്ന നിലയില്‍ ആര്‍എസ്എസിനെ ഗാന്ധിവധത്തിന്റെ ഉത്തരവാദികളായി ചിത്രീകരിച്ചിട്ടില്ല. ആര്‍എസ്എസിലെ ചില ആളുകളെയാണ് ഉദ്ദേശിച്ചത്.

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയില്‍. ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിനെ ഗാന്ധി വധത്തിന്റെ ത്തരവാദിയായി ചിത്രീകരിച്ചിട്ടില്ല. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയാണ് കുറ്റപ്പെടുത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് പരിഗണിക്കവേ രാഹുല്‍ കോടതിയെ അറിയിച്ചു.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലാണ്, ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. പരാമര്‍ശം ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഹുലിനെതിരെ മുംബൈ കോടതിയില്‍ മാനനഷ്ടക്കേസിന് ഹരജി നല്‍കി. ഹരജി സ്വീകരിച്ച കോടതി രാഹുലിനോട് വിചാരണക്ക് ഹാജരാകാന്‍ ഉത്തവിട്ടു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ പ്രസ്താവ പിന്‍വലിച്ച് മാപ്പ് പറയാന്‍ സുപ്രീം കോടതി രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്നും, വിചാരണ നേരിടുമെന്നുമായിരുന്നു രാഹുലിന്റെമറുപടി.

ഈ നിലപാടില്‍ അല്‍പം അയവ് വരുത്തിയാണ് പുതിയ വിശദീകരണം രാഹുല്‍ ഗാന്ധി ഇന്ന് കോടതിയെ അറിയിച്ചത്. ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിനെ ഗാന്ധി വധത്തിന്റെപേരില്‍ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗാന്ധി വധത്തിന് പിന്നിലെ കുറ്റവാളികള്‍ നേരത്തെ ആര്‍എസ്എസുകാരായിരുന്നു. ഇവരെയാണ് കുറ്റപ്പെടുത്തിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. വിശദീകരണം അംഗീകരിച്ച കോടതി അന്തിമ വിധിക്കായി കേസ് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News