ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കി
ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വ്യവസായത്തെ ബാധിച്ചതായി പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സോറൈഷ് ലഷരി പറഞ്ഞു
ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കുന്നു. തിങ്കളാഴ്ച മുതല്‍ പാക് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വ്യവസായത്തെ ബാധിച്ചതായി പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സോറൈഷ് ലഷരി പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് സ്വയം പ്രതിരോധത്തിന്റെ ഭാഗമായുണ്ടായ നടപടികള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ നടന്ന ഉറി ആക്രമണത്തിനു ശേഷമാണ് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് വന്നത്. ഇന്ത്യന്‍ ചാനലുകളും നരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാതയതോടെ വലിയ നഷ്ടമാണ് തീയറ്റര്‍ ഉടമകള്‍ക്ക് സംഭവിച്ചത്. ഇതോടെയാണ് വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.