ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി

Update: 2018-03-16 01:27 GMT
Editor : admin
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി
Advertising

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചാണ് ആവശ്യമുന്നയിച്ചത്. വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സര്‍ക്കാരിനെ രക്ഷിയ്ക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടത്തിന് ശ്രമിയ്ക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി പുറത്തു വന്ന ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി കുതിരക്കച്ചവടം നടുത്തകയാണെന്നാരോപിച്ചാണ് വിമതര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ 5 കോടി രൂപ താന്‍ നില്‍കാമെന്നും 10 കോടി രൂപ ഇടനിലക്കാരന്‍ മുടക്കണമെന്നും ഹരീഷ് റാവത്ത് പറയുന്നതായി ദൃശ്യങ്ങളിലുണ്ട്.

ഒരു പ്രാദേശിക ചാനലാണ് ഒളിക്യാമറാ അന്വേ,ണം നടത്തിയത്. ഇത് മാര്‍ച്ച് 23ന് നടത്തിയ അന്വേഷണമാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട വിമത എം.എല്‍.എമാര്‍ പറഞ്ഞു. സ്വന്തം എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിയ്ക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി പരിഹസിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഹരീഷ് റാവത്ത് നിഷേധിച്ചു. തനിയ്‌ക്കെതിരെ വിമതര്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ഹരീഷ് റാവത്തിന്റെ വിശദീകരണം.

കോണ്‍ഗ്രസും ഇതേ വാദവുമായി മുഖ്യമന്ത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് റാവത്ത് നിയമസഭാ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. വിമതരെ അയോഗ്യരാക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് സ്പീക്കറെ കണ്ടതിനു ശേഷം റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ ദൃശ്യങ്ങല്‍ വ്യാജമാണെന്ന ആരോപണമുന്നയിച്ചതിനു പിറകെ ഉത്തരാഖണ്ഡ് ഡി.ജി.പിയുമായും ഹരീഷ് റാവത്ത് കൂടിക്കാഴ്ച നടത്തി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ട് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഇപ്പോഴത്തെ സാഹചര്യത്തിന് തങ്ങളെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News