ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ വിധി ഇന്ന്

Update: 2018-03-20 06:53 GMT
ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ വിധി ഇന്ന്
Advertising

ബിജെപി നേതാവ് പ്രദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാര്‍; വിധി ഗോരക്ഷാഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ കേസില്‍

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ദീന്‍ അന്‍‌സാരിയെ അടിച്ച് കൊന്ന കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. കേസില്‍ ബിജെപി പ്രാദേശിക നേതാവ് നിത്യനാഥ് മെഹാതോ ഉള്‍പ്പെടെ 11 ഗോരക്ഷഗുണ്ടകള്‍ കുറ്റക്കാരണെന്ന് രാംഘട്ട് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഗോരക്ഷ ഗുണ്ടകളുടെ കൊലപാതകങ്ങളില്‍ ആദ്യമായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകൂടിയാണിത്. ബീഫ് കടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷാഗുണ്ടകള്‍ അടിച്ച് കൊന്നത്.

Tags:    

Similar News