കള്ളപ്പണം നിക്ഷേപം: പ്രത്യേക അന്വേഷണ സംഘവുമായി രാജ്യങ്ങള്‍

Update: 2018-03-26 17:38 GMT
Editor : admin
കള്ളപ്പണം നിക്ഷേപം: പ്രത്യേക അന്വേഷണ സംഘവുമായി രാജ്യങ്ങള്‍
Advertising

കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമയിലെ ധനകാര്യ സ്ഥപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ലോകത്തുടനീളം ശക്തമായി. സംഭവത്തെ ക്കുറിച്ച് പഠിക്കാന്‍ വിവിധ ലോകരാജ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പനാമയിലെ ബാങ്കായ മൊസ്സാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന 100ലക്ഷത്തിലേറെ രേഖകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും ആരെയൊക്കെ എങ്ങനെയെല്ലാം സഹായിച്ചു എന്ന് വെളിപ്പെടുത്തുന്നതാണ് രേഖകള്‍.

ലോകനേതാക്കളും മുന്‍ ലോകനേതാക്കളും അടക്കം 12പേര്‍ പട്ടികയിലുണ്ട്. നേതാക്കളുമായി അടുത്ത് ബന്ധമുള്ള 60ലധികം പേരുടെ പേര് വിവരങ്ങളും പട്ടികയിലുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായത്.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ അടുത്ത സുഹൃത്തും സഹായിയും ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ പേരിലാണ് കള്ളപ്പണനിക്ഷേപം ഉള്ളത്. രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 16,000ത്തിലധം പേര്‍ ഒപ്പുവെച്ച നിവേദനവുമായി ഐസ്‌ലാന്‍ഡില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. എന്നാല്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ഡേവിഡ് ഗണ്‍ലോസണ്‍.

അതേസമയം ഓസ്ട്രിയ, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം ആരംഭിച്ചു. ചോര്‍ന്നവയുടെ യഥാര്‍ത്ഥ രേഖകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് സംഘം.. രേഖകളില്‍ പേരുള്ള 800പേരെക്കുറിച്ചാണ് ഓസ്ട്രേലിയയുടെ അന്വേഷണം. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് അമേരിക്കയും വ്യക്തമാക്കി.

കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇന്നലെ പറഞ്ഞിരുന്നു. യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അച്ഛന്‍ മരിച്ചുപോയ ഇയാന്‍ കാമറൂണും ചൈന പ്രസിഡന്റ് സി ജിന്‍ പിങിന്റെ ഭാര്യസഹോദരനും നിക്ഷേപകരുടെ പട്ടികയിലുണ്ട്. പാക് പ്രധാനമന്ത്രിയുടെ മക്കളുടെ പേരിലാണ് നിക്ഷേപകങ്ങള്‍. ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങി 500 പേരുടെ പേര് വിവരങ്ങളാണ് ചോര്‍ന്ന രേഖകളില്‍ ഉള്ളത്. ഭൂരിഭാഗം പേരും പണമെല്ലാം വിവിധ കമ്പനികളിലാണ് നിക്ഷേപിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News