പതിവ് തെറ്റിച്ച് ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബിജെപി
പ്രചരണത്തിന്‍റെ അവസാനഘട്ടത്തില്‍ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് പരാജയം ഉറപ്പായതിനാലെന്ന് കോണ്‍ഗ്രസ്
പതിവിന് വിരുദ്ധമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ പ്രചരണത്തിന്‍റെ അവസാനഘട്ടത്തില്‍ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് പരാജയം ഉറപ്പായതിനാലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ഇത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് ബിജെപിയുടെ അവകാശവാദം. മുന്‍മുഖ്യമന്ത്രി പ്രേം കുമാര്‍ ദുമാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്.
സമീപകാലത്ത് ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എന്നാല്‍ ഹിമാചല്‍പ്രദേശില്‍ പ്രചാരണം അവസാന റൌണ്ടിലെത്തിയതോടെ മുന്‍ നിലപാട് മാറ്റിയ ബിജെപി മുന്‍മുഖ്യമന്ത്രി പ്രേം കുമാര്‍ ദുമാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പ്രചാരണത്തിലെ തിരിച്ചടിയാണ് ഇതിന് കാരണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
എന്നാലിത് തന്ത്രമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയായി ദുമാലിനെ ഉയര്‍ത്തികാണിക്കാതെ മുന്നേറ്റം അസാധ്യമാണെന്ന വിലയിരുത്തലും ബിജെപിക്കകത്ത് ശക്തമായിരുന്നു.