രോഹിത് വെമുലയുടെ സഹോദരന് ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍
അപ്ലൈഡ് ജിയോളിയില്‍ 72.8 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയ രാജ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും പാസായിട്ടുണ്ട്.
രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുലക്ക് ഡല്‍ഹി സര്‍ക്കാരിന്‍റെ ജോലി വാഗ്ദാനം. ഗ്രേഡ് നാല് വിഭാഗത്തില്‍പ്പെട്ട ജോലിയാണ് കേജ്‍രിവാള്‍ സര്‍ക്കാര്‍ രാജ വെമുലക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു നല്ല സന്ദേശം നല്‍കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിതിനെ കാണുന്നതെങ്കിലും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇതിനെ ഒരുതരം അപമാനമായാണ് കാണുന്നത്.
നിയമനത്തിനുള്ള പതിവ് രീതികളില്‍ ഇളവ് നല്‍കിയാണ് രാജക്ക് ജോലി നല്‍കുന്നതെന്ന് ഇതു സംബന്ധിച്ച് എഎപി സര്‍ക്കാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം താത്ക്കാലികമായിരിക്കുമെന്നും കത്ത് വ്യക്തമാക്കുന്നു.
അപ്ലൈഡ് ജിയോളിയില്‍ 72.8 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയ രാജ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും പാസായിട്ടുണ്ട്. ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനം ലഭിക്കാന്‍ ഉതകുന്നതാണ് നെറ്റ് ജയം.
ഡല്‍ഹി സര്‍ക്കാരിനോട് നന്ദി അറിയിച്ച രാജ ജോലി വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.