കനയ്യക്കും ഉമറിനുമെതിരെ നടപടി

Update: 2018-04-09 21:20 GMT
Editor : admin
കനയ്യക്കും ഉമറിനുമെതിരെ നടപടി
Advertising

അച്ചടക്കലംഘനം നടത്തിയതിന് കനയ്യയും സൗരഭ് ശര്‍മ്മയും 10,000 രൂപ പിഴ അടയ്ക്കണം.

അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ പേരില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനും വിദ്യാര്‍ഥികളായ ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ നടപടി. ജെ.എന്‍.യു. അച്ചടക്ക സമിതിയുടേതാണ് നടപടി. അച്ചടക്കലംഘനം നടത്തിയതിന് കനയ്യയും സൗരഭ് ശര്‍മ്മയും 10,000 രൂപ പിഴ അടയ്ക്കണം. അനുസ്മരണ പരിപാടി സംഘടിപ്പിച്ച ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററിലും മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാംപസില്‍നിന്നു പുറത്താക്കി. ഉമര്‍ ഖാലിദിന് 20,000രൂപ പിഴയും ചുമത്തി. മറ്റൊരു വിദ്യാര്‍ഥിയായ അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News