കോടതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി

Update: 2018-04-16 18:50 GMT
Editor : admin
കോടതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി
Advertising

നീതിന്യായ വ്യവസ്ഥ സ്വയം പരിധി നിശ്ചയിക്കണമെന്നും ഭരണകൂട പരിധികള്‍ക്കകത്തുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി

നീതിന്യായ വ്യവസ്ഥ സ്വയം പരിധി നിശ്ചയിക്കണമെന്നും ഭരണകൂട പരിധികള്‍ക്കകത്തുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. ഡല്‍ഹി വിമണ്‍സ് കോര്‍പ്പില്‍ നടന്ന സംവാദപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ജയ്റ്റ്‍ലി കോടതികള്‍ക്കെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിന്റെ 3 ശാഖകളായ നിയമനിര്‍മ്മാണ - ഭരണ - നീതീന്യായ സംവിധാനങ്ങള്‍ക്ക് തുല്ല്യപ്രാധാന്യമാണുള്ളതെന്ന് ജയ്റ്റ്‍ലി പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്രത്തിന്റെ പേരില്‍ മറ്റ് സ്ഥാപനങ്ങളുടെ കൃത്യനിര്‍വഹണത്തിലേക്ക് കടന്നുകയറുന്നത് നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നീതിന്യായവ്യവസ്ഥ യുക്തിപൂര്‍വ്വമായ പുനരാലോചന നടത്തി പരിധി നിശ്ചയിക്കണം. ഒരു സംവിധാനത്തിനും മറ്റൊന്ന് പകരം വെക്കാനാകില്ല ഭരണനിര്‍വഹണത്തിന് കൃത്യമായ രീതിയും തലങ്ങളുമുണ്ട്. അക്കാര്യത്തില്‍ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടതില്ല. തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ട്. ഭരണ ഘടനാ ലംഘനമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഭരണകൂട തീരുമാനങ്ങളെ തടയാന്‍ കോടതികള്‍ക്ക് കഴിയുമെന്നും ജയ്റ്റ്‍ലി പ്രതികരിച്ചു. നീറ്റ് പരീക്ഷ പ്രാദേശിക ഭാഷകളില്‍ നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു ജയ്റ്റ്‍ലി പ്രഭാഷണം. ഹൈദരാബാദില്‍ നടന്ന പരിപാടിയിലും ജയ്റ്റ്‍ലി ഇക്കാര്യം ആവര്‍ത്തിച്ചു. നീതിന്യായ സംവിധാനം ഭരണ നിര്‍വഹണ വ്യവസ്ഥകളിലേക്ക് അതിക്രമിച്ചു കയറുന്ന സാഹചര്യം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രഭാഷണത്തില്‍ ജയ്റ്റ്‍ലി സൂചിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News