രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്‍മണ്യം സ്വാമിയുടെ കത്ത്
Update: 2018-04-17 11:45 GMT
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുബ്രമണ്യം സ്വാമി പ്രധാനമന്ത്രി നരേന്ത്രമോദിക്ക് കത്തു നല്‍കി.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കി. രഘുറാം രാജനെ പുറത്താക്കുകയോ അല്ലെങ്കില്‍ വരുന്ന സെപ്തംബറില്‍ കാലാവധി അവസാനിക്കുമ്പോള്‍ പുതുക്കി നല്‍കുകയോ ചെയ്യരുതെന്നാണ് സ്വാമി കത്തില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ രാജന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ച സുബ്രഹ്മണ്യന്‍ സ്വാമി അമേരിക്കയുടെ ഗ്രീന്‍ കാര്‍ഡ് പുതുക്കുന്ന രാജന്‍ മാനസികമായി പൂര്‍ണ്ണമായും ഇന്ത്യക്കാരനല്ലെന്നും ചൂണ്ടിക്കാട്ടി. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ വര്‍ധിപ്പിക്കുകയെന്ന രാജന്റെ ആശയം അപകടകരവും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുന്നതുമാണ്.
അമേരിക്കയിലെ ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകനായ രാജനെ ചിക്കാഗോയിലേക്ക് തിരിച്ചയക്കണമെന്ന സ്വാമിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതേ സമയം സ്വാമിയുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. സ്വാമി വിദേശത്തേക്ക് പോയി അധ്യാപന ജോലി ഏറ്റെടുത്താല്‍ ദിനേന പാര്‍ലമെന്‍റില്‍ നടക്കുന്ന ബഹളങ്ങള്‍ക്കും കരിവാരിത്തേക്കലുകള്‍ക്കും അന്ത്യമാവുമെന്ന് കോണ്‍ഗ്രസ് എം.പി ഹനുമന്ത റാവു പറഞ്ഞു.