കശ്‍മീര്‍ വിഷയം: ഇന്ത്യയെ പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചു
ഇതു സംബന്ധിച്ച കത്ത് പാക് വിദേശകാര്യ സെക്ട്രറി ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിച്ച് പാകിസ്താന്‍. സെക്രട്ടറി തല ചര്‍ച്ചക്കാണ് ക്ഷണം. ഇതു സംബന്ധിച്ച കത്ത് പാക് വിദേശകാര്യ സെക്ട്രറി ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര ബാധ്യത പാകിസ്താന്‍ കത്തില്‍ ഓര്‍മ്മപ്പെടുത്തി.
ഇന്ത്യയുടെ പാക് സ്ഥാനപതി ഗൌതം ബാംബാ വാലക്ക് പാക് വിദേശ കാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൌധരിയാണ് കത്ത് കൈമാറിയത്. ഐക്യ രാഷ്ട്ര സഭാ പ്രമാണങ്ങള്‍ക്കനുസരിച്ച് കശ്മീര്‍ പ്രശനം പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാകിസ്താന്റെ ആഗ്രഹത്തിനനുസരിച്ച് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയും വിദേശ കാര്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കശ്മീര്‍ കേന്ദ്രീകൃത ചര്‍ച്ചകള്‍ക്ക് പകരം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞ് കയറ്റം ഉള്‍പ്പെടെ തീവ്രവാദ വിഷയങ്ങളില്‍ ഊന്നിയായിരിക്കണം ചര്‍ച്ചയെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പാക് സ്ഥാനപതി അബദുല്ല ബാസിത്തിനെ വിദേശകാര്യസെകട്ടറി വിളിച്ച് വരുത്തി ഇന്ത്യയുടെ നിലപാട് രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്താന്റെ ഇപ്പോഴത്തെ ക്ഷണം ഇന്ത്യ അംഗീകരിക്കാനിടയില്ല എന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സമ്മേളനത്തിനിടെ പത്താന്‍ കോട്ട് ഭീകരാക്രമണം ചര്‍ച്ച ചെയ്യാനാണ് ഏറ്റവും ഒടുവില്‍ ഇന്ത്യാ-പാക്ക് വിദേശ കാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയത്.