ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യയുമായുള്ള ഇടപാടുകള്‍ പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

Update: 2018-04-24 13:15 GMT
ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യയുമായുള്ള ഇടപാടുകള്‍ പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം
Advertising

ടാറ്റ ഗ്രൂപ്പ് എയര്‍ഏഷ്യയുമായി 22 കോടി രൂപയുടെ ഇടപാട് നടത്തിയത് വ്യാജ കമ്പനികളുടെ പേരിലാണെന്ന്ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സൈറസ് മിസ്ത്രി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ടാറ്റ ഗ്രൂപ്പ് എയര്‍ ഏഷ്യയുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പരിശോധിക്കും. ടാറ്റ ഗ്രൂപ്പ് എയര്‍ഏഷ്യയുമായി 22 കോടി രൂപയുടെ ഇടപാട് നടത്തിയത് വ്യാജ കമ്പനികളുടെ പേരിലാണെന്ന്ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സൈറസ് മിസ്ത്രി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

അതിനിടെ ടാറ്റ ഗ്രൂപ്പ് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതായുള്ള സൈറസ് മിസ്ത്രിയുടെ വെളിപ്പെടുത്തലിന് ശേഷം ടാറ്റയ്ക്ക് ഓഹരി വിപണികളില്‍ തിരിച്ചടി നേരിട്ടു. അതേ സമയം സൈറസ് മിസ്ത്രിയുടെ ആരോപണങ്ങളെ തള്ളിയ ടാറ്റാ ഗ്രൂപ്പ്, ചെയര്‍മാന് എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കിയിരുന്നതായും വിശദീകരിച്ചു. ടാറ്റ ഗ്രൂപ്പും എയര്‍ ഏഷ്യയുമായി നടത്തിയ 22 കോടി രൂപയുടെ ഇടപാട് നിയമവിരുദ്ധമാണെന്നായിരുന്നു മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയിലേയും സിംഗപ്പൂരിലേയും നിലവില്ലാത്ത കമ്പനികളുടെ പേരിലായിരുന്നു ഇടപാടെന്നും സൈറസ് മിസ്ത്രി ടാറ്റാ സണ്‍സ് ഡയറക്ട് ബോര്‍ഡിന് അയച്ച ഇ മെയിലില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇത് വരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൌവ്ബെ വ്യക്തമാക്കി. അതേ സമയം സൈറസ് മിസ്ത്രിയുടെ ഇ മെയില്‍ പുറത്തായതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റ വീണ്ടും തിരിച്ചടി നേരിട്ടു.

Tags:    

Similar News