ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ
ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കല്ല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയും അനുവദിക്കും. വധൂവരന്മാരുടെ പേരില്‍ മൂന്നു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിട്ടാണ് പണം നല്‍കുക. ‘കല്യാണമസ്തു’ എന്ന പേരില്‍..
ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കല്ല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയും അനുവദിക്കും.
പൂജാരിമാരായ യുവാക്കളെ വിവാഹം ചെയ്യുവാന്‍ ആരും തയ്യാറാകാത്തതുകൊണ്ടാണ് പ്രഖ്യാപനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വധൂവരന്മാരുടെ പേരില്‍ മൂന്നു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിട്ടാണ് പണം നല്‍കുക. ‘കല്യാണമസ്തു’ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
''പൂജാരിമാര്‍ക്ക് പൊതുവെ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരെ വിവാഹം കഴിക്കാന്‍ യുവതികള്‍ തയ്യാറാവുന്നില്ല. ഇതിനാല്‍ പലരും അവിവാഹിതരായി തുടരുകയാണ്. സമൂഹത്തിലും ഇവര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ല.'' തെലങ്കാന ബ്രാഹ്മണ്‍ സംക്ഷേമ പരിഷദ് ചെയര്‍മാന്‍ കെ.വി രാമനാചാരി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകന്‍ കൂടിയാണ് ഇദ്ദേഹം. സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവനക്ക് പിറകെയാണ് പുതിയ പ്രഖ്യാപനം.